രാവണീശ്വരം: അറുപത്തിമൂന്നാമത് ബേക്കല്‍ ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി വിളംബര, കലവറ ഘോഷയാത്ര സംഘടിപ്പിച്ചു.
63 പ്ലക്കാര്‍ഡ് ഏന്തിയ കുട്ടികള്‍ 63 മത് കലോത്സവത്തിന് നിറച്ചാര്‍ത്തേക്കി രാവണീശ്വരം മാക്കിയിലുള്ള ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിച്ചു..ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍,
കലോത്സവ ഭാരവാഹികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പ്രവാസി സംഘടനയായ രവണീശ്വരം വെല്‍ഫയര്‍ അസോസിയേഷന്‍, അധ്യാപക, അനധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ ബഹുജനങ്ങള്‍ എന്നിവര്‍ ഘോഷയാത്രയില്‍ അണിനിരന്നു.സംഘാടകസമിതി
ചെയര്‍പേഴ്‌സണ്‍ ടി. ശോഭ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. ജി.പുഷ്പ, ഗ്രാമപഞ്ചായത് മെമ്പര്‍ മിനി.പി, പി.ടി.എ പ്രസിഡന്റ് പി. രാധാകൃഷ്ണന്‍,
പ്രിന്‍സിപ്പല്‍ കെ. ജയചന്ദ്രന്‍ എസ്. എം. സി ചെയര്‍മാന്‍ എ.വി. പവിത്രന്‍ ,ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ എ പവിത്രന്‍ മാസ്റ്റര്‍. മദര്‍ എ പ്രസിഡണ്ട് ധന്യ അരവിന്ദ്, പ്രധാന അധ്യാപിക പി. ബിന്ദു ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ അനീഷ് ദീപം,കണ്‍വീനര്‍ രഗീഷ് മാസ്റ്റര്‍, ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, കെ. ചന്ദ്രന്‍, തമ്പാന്‍ മക്കാക്കോട്ട്, പി. കൃഷ്ണന്‍, കെ. രാജേന്ദ്രന്‍,റാം തണ്ണോട്ട്, ബാലകൃഷ്ണന്‍ തണ്ണോട്ട്, ദാമോദരന്‍ തണ്ണോട്ട് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് സ്‌കൂള്‍ മൈതാനത്ത് കുട്ടികളുടെ ഫ്‌ലാഷ് മോബും അരങ്ങേറി. കലോത്സവത്തിന്റെ ഓഫ് സ്റ്റേജ് ഇനങ്ങള്‍ ഇന്നും (6/11/24)സ്റ്റേജി നങ്ങള്‍ 7, 8.9 തീയതികളിലും നടക്കും