രാജപുരം: നവംബര്‍ 11, 12, 18, 19, 20 തിയ്യതികളില്‍ സെന്റ് മേരീസ് എയുപി സ്‌കൂള്‍ മാലക്കല്ല് , എഎല്‍ പി സ്‌കൂള്‍ കള്ളാര്‍ എന്നി സ്‌കൂളുകളില്‍ നടക്കുന്ന 63 -ാംമത് ഹൊസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം പ്രചാരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാലക്കല്ല് ടൗണില്‍ തെരുവോര ചിത്രരചന സംഘടിപ്പിച്ചു. മലയോരത്തെ ചിത്രകാരന്മാരും, സമീപ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും , അധ്യാപകരും, നാട്ടുകാരും ചിത്രരചനയില്‍ പങ്കെടുത്തു. സിനിമാതാരം കൂക്കള്‍ രാഘവന്‍ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയര്‍മാനും കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു. പബ്ലിസിറ്റി ചെയര്‍മാന്‍ സജി കുരുവിനാവേലില്‍,
പഞ്ചായത്തംഗം മിനി ഫിലിപ്പ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, കള്ളാര്‍ എ എല്‍ പി സ്‌കൂള്‍ മാനേജര്‍ സുബൈര്‍ പി കെ, മാലക്കല്ല് എ യു പി സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. ജോബിഷ് തടത്തില്‍ , പബ്ലിസിറ്റി കണ്‍വീനര്‍ ബിനീത് വില്‍സന്‍ എന്നിവര്‍ സംസാരിച്ചു.