രാവണീശ്വരം: 63ാമത് ബേക്കല്‍ ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന് ബുധനാഴ്ച രാവണീശ്വരം ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമാകും. ശനിയാഴ്ച വരെ നീണ്ട് നില്‍ക്കുന്ന കലോത്സവത്തില്‍ ഉപജില്ലാ പരിധിയിലെ വിദ്യാലയങ്ങളില്‍ നിന്നായി നിരവധി കലാപ്രതിഭകള്‍ മാറ്റുരയ്ക്കും. കലോത്സവത്തിന്റെ പ്രചരാണര്‍ത്ഥം ഉപജില്ലയിലെ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ പി മിനി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാല്‍ കെ.ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പബ്ലിസിറ്റി ചെയര്‍മാന്‍ കെ.ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. പ്രധാനധ്യാപിക പി. ബിന്ദു, പി.ടി.എ പ്രസി. പി.രാധാകൃഷ്ണന്‍, മദര്‍ പിടി.എ പ്രസിഡന്റ് ധന്യ അരവിന്ദ് എന്നിവര്‍ സംസാരിച്ചു. പ്രീപ്രൈമറി അധ്യാപിക എന്‍.കെ ചിത്രശാലിനിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയത്. വേലാശ്വരം ഗവ.യു.പി സ്‌കൂള്‍, വെളളിക്കോത്ത് മഹാകവി പി സ്മാരക ഗവ.യുപി സ്‌കൂള്‍, പെരിയ, പാക്കം, പളളിക്കര, മഡിയന്‍ എന്നിവിടങ്ങളിലും വിദ്യാര്‍ത്ഥികള്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.