മുളിയാര്‍ : വന്യജീവികളായ പുലി, ആന, കാട്ടുപോത്ത് എന്നിവ കാട്ടില്‍ നിന്നും നാട്ടിലേക്ക് ഇറങ്ങി മനുഷ്യ ജീവന് ഭീഷണിയാകുന്ന സാഹചര്യമാണ്. കോട്ടൂര്‍ ഓട്ടച്ചാല്‍ പാലത്തിന് സമീപം പുലിയെ രണ്ടുപ്രാവശ്യം നാട്ടുകാര്‍ കണ്ടിട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കോട്ടൂര്‍ മുതല്‍ പയര്‍പള്ളം വരെ തെരുവുവിളക്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പേരടുക്കം മഹാത്മജി വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഒപ്പിട്ട നിവേദനം വായനശാല പ്രസിഡന്റ് കെ.രഘു മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി പി വിക്ക് കൈമാറി.