കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് ഗവ.ഹയര്‍ സെക്കന്റി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെയും ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ആനന്ദാശ്രമത്തില്‍ പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു.ജൂനിയര്‍ സീനിയര്‍ കേഡറ്റുകള്‍ ക്യാമ്പില്‍ പങ്കെടുത്തു. ഔഷധസസ്യോദ്യാനം, ഗോശാല, ആര്‍ട്ട് ഗ്യാലറി എന്നിവ സന്ദര്‍ശിച്ചു. കുടുംബത്തോടും സമൂഹത്തോടുമുള്ള കടമകള്‍ മനസിലാക്കി മൂല്യബോധത്തില്‍ അധിഷ്ഠിതമായ ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുന്നതിനുള്ള ക്ലാസ്സുകളില്‍ കേഡറ്റുകള്‍ പങ്കെടുത്തു.ഹെഡ് മാസ്റ്റര്‍ രാജേഷ് എം പി ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ പ്രദീപന്‍ കോതോളി,കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ടി ടി വി സിന്ധു, ടി വഹീദത് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.