രാജപുരം:വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യ ശീലം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ചാമുണ്ഡിക്കുന്ന് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക്‌ന്റെ ചാമുണ്ഡിക്കുന്ന് ശാഖയില്‍ സ്‌കൂള്‍ ബാങ്കിങ്ങ് പദ്ധതി ‘കുഞ്ഞിക്കുടുക്ക ‘ ആരംഭിച്ചു. സ്‌കൂള്‍ ബാങ്കിങ്ങ് പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് അഡ്വ. ഷാലു മാത്യു ചാമുണ്ഡിക്കുന്ന് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. പനത്തടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുപ്രിയ ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. പനത്തടി ഗ്രാമ പഞ്ചായത്തംഗം പ്രീതി കെ എസ്, പി ടിഎ പ്രസിഡന്റ് സുഹാസ് കെ, എം പി ടി എ പ്രസിഡന്റ് സിന്ധു വി, എസ് എം സി ചെയര്‍മാന്‍ ദിലീപ് കുമാര്‍ പി, സ്റ്റാഫ് സെക്രട്ടറി സിന്ധു എ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ അശോകന്‍ പി സ്വാഗതവും ബാങ്ക് സെക്രട്ടറി ദീപുദാസ് നന്ദിയും പറഞ്ഞു.