ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സൗജന്യ ഗര്‍ഭാശയഗള രോഗനിര്‍ണ്ണയ ക്യാമ്പ്

പ്രസൂതി തന്ത്രം സ്ത്രീരോഗം പദ്ധതിയുടെ ഭാഗമായി പടന്നക്കാട് ജില്ലാ ആയുര്‍വേദാശുപത്രിയില്‍ നവംബറിന്‍
എല്ലാ വ്യാഴാഴ്ചകളിലും(7,14,21,28 തിയ്യതി കളില്‍) 21 മുതല്‍ 85 വയസ്സ് വരെ ഉള്ള സ്ത്രീകള്‍ക്ക് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെ ഗര്‍ഭാശയഗള ക്യാന്‍സര്‍(സെര്‍വിക്കല്‍ ക്യാന്‍സര്‍) സ്‌ക്രീനിഗ് ക്യാമ്പ് നടത്തും.
സ്ത്രീകളില്‍ തുടര്‍ച്ചയായി കണ്ടുവരുന്ന നിറവ്യത്യാസത്തോട് കൂടിയ യോനി സ്രാവം, യോനി ഭാഗത്ത് ചൊറിച്ചില്‍, പുകച്ചില്‍, ആര്‍ത്തവ ക്രമക്കേടുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് സ്‌ക്രീനിംഗ് ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്.
ക്യാമ്പിന് ശേഷം രോഗ ലക്ഷണമുള്ള സ്ത്രീകള്‍ക്ക് സൗജന്യമായി പാപ്‌സ്മിയര്‍ ടെസ്റ്റ് ചെയ്ത് രോഗനിര്‍ണ്ണയം നടത്തുന്നതാണ് എന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള നമ്പര്‍: 7907304528

Leave a Reply

Your email address will not be published. Required fields are marked *