പാലക്കുന്ന് : തിരുവോണ ദിവസം ബട്ടത്തൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട സിദ്ധാര്‍ഥിന്റെയും പരുക്കേറ്റ് ചികിത്സയിലുള്ള വൈഷ്ണവിന്റെയും കുടുംബങ്ങള്‍ക്ക് വേണ്ടി ജനകീയ കമ്മിറ്റി സമാഹരിച്ച സഹായ ഫണ്ട് തുക അവര്‍ക്ക് കൈമാറി. 1961430 രൂപയില്‍ നിന്ന് ചെലവായ 3450 കുറച്ചു ബാക്കി വന്ന തുക 60:40 അനുപാതത്തിലാണ് രണ്ട് കുടുംബങ്ങള്‍ക്കും സി. എച്ച്. കുഞ്ഞമ്പു എംഎല്‍എ കൈമാറിയത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍ ,ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി .ലക്ഷ്മി, സിപിഎം ഏരിയാ സെക്രട്ടറി മധു മുദിയക്കാല്‍, ജനകീയ കമ്മിറ്റി ഭാരവാഹികളായ സ്വരാഗ്, വി. ആര്‍.ഗംഗാധരന്‍, ജില്ലാ കബഡി കോ കോര്‍ഡിനേഷന്‍ കമ്മിറ്റി, ഫ്രണ്ട്‌സ് ആറാട്ടുകടവ്, ജനകീയ കമ്മിറ്റി ഭാരവാഹികള്‍ സംബന്ധിച്ചു.