കാഞ്ഞങ്ങാട്: ഉന്തുവണ്ടിയില്‍ കടലയും കക്കിരിയും വിറ്റു ഉപജീവനം നടത്തിയിരുന്ന ചിത്താരിയിലെ ഹാരിസിന്റെ വണ്ടിയും സാധനങ്ങളും കഴിഞ്ഞയാഴ്ച കൊട്ടിലങ്ങാട്ടെ കുഴിയില്‍ വീണ് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ഇതറിഞ്ഞ സൗത്ത് ചിത്താരിയിലെ എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍ ഹാരിസിന് നല്‍കുന്ന പുതിയ വണ്ടി സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് പരിസരത്ത് വെച്ച് അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി കെ ഇര്‍ഷാദ് കൈമാറി. അബ്ദുല്ല സഅദി പ്രാത്ഥന നിര്‍വഹിച്ചു. വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ബഷീര്‍ മാട്ടുമ്മല്‍, രിഫാഹി അബ്ദുല്‍ഖാദര്‍ ഹാജി, കെ സി മുഹമ്മദ്കുഞ്ഞി, അബ്ദുള്‍റഹ്മാന്‍ എ.കെ, ഹബീബ് മാട്ടുമ്മല്‍, അമീന്‍ മാട്ടുമ്മല്‍, മജീദ് എ കെ, എന്നിവര്‍ സംബന്ധിച്ചു.