പാലക്കുന്ന്: ആറാട്ട് കടവ് എരോല്‍ അടുക്കാടുക്കം തറവാട്ടിലെ മുതിര്‍ന്ന അംഗം എ.തമ്പായി അമ്മ (84) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കെ.പി കൃഷ്ണന്‍ നായര്‍. മക്കള്‍: എ.സരോജിനി (കാഞ്ഞങ്ങാട് സൗത്ത്), അശോകന്‍ നായര്‍ (അഭ്യന്തര വകുപ്പ്, ഗവ. സെക്രട്ടറിയേറ്റ് തിരുവനന്തപുരം), രാജീവന്‍ ത്രയംബകം (പൂജാ സ്റ്റോര്‍ പാലക്കുന്ന്). മരുമക്കള്‍: റിട്ട. സുബേദാര്‍ കെ. പി.പ്രഭാകരന്‍ നായര്‍ (കാഞ്ഞങ്ങാട് സൗത്ത്), പ്രിയ (കമ്പല്ലൂര്‍ കോട്ടയില്‍), സുനിത അടിയോടി. സഹോദരങ്ങള്‍: എ.മീനാക്ഷി അമ്മ (ബളാല്‍), എ.ശാരദ (എരോല്‍), പരേതരായ എ.കാര്‍ത്ത്യയനി അമ്മ (ചെറുകര), എ.നാരായണി അമ്മ (കുടുംബൂര്‍).സഞ്ചയനം ശനിയാഴ്ച.