ഹോസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ലോക കായിക മാമാങ്കമായ ഒളിമ്പിക്‌സ് മാതൃകയിലാണ് ഈ വര്‍ഷത്തെ കേരള സ്‌കൂള്‍ കായികമേള കൊച്ചി 2024 സംഘടിപ്പിക്കുന്നത്.
കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് ബ്ലോക്ക് കെ. മണികണ്ഠന്‍ വിശിഷ്ടാതിഥിയായി.
ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക് ഷോട്ട്പുട്ട് മെഡലിസ്റ്റ് വി.എസ് അനുപ്രിയ, ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക്‌സ് ഡിസ്റ്റസ് ത്രോ സില്‍വര്‍ മെഡലിസ്റ്റ് കെ.സി സര്‍വാന്‍ എന്നിവര്‍ ചേര്‍ന്ന് ദീപ ശിഖ തെളിയിച്ചു.
പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍ ആമുഖ ഭാഷണം നടത്തി. കാഞ്ഞങ്ങാട് നഗസഭ സ്ഥിരം സമിതി അധ്യക്ഷ പ്രഭാവതി, കൗണ്‍സിലര്‍ സി.കെ അഷറഫ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ്പ്രസിഡണ്ട് പി പിഅശോകന്‍
ആര്‍ഡിഡി,കണ്ണൂര്‍പ്രതിനിധി അരവിന്ദാക്ഷന്‍ സി വി, പയ്യന്നൂര്‍ വി. എച്ച്.എസ്.സി അസി. ഡയറക്ടര്‍ ഇ.ആര്‍.ഉദയ കുമാരി, ഡയറ്റ് പ്രിന്‍സിപ്പല്‍ രഘുരാംഭട്ട്, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ റോജി ജോസഫ്, ആര്‍. ഡി.എസ്.ജി. എ സെക്രട്ടറി പ്രീതിമോള്‍ ടി.ആര്‍, പി.ടി. എ പ്രസിഡന്റ് മോഹനന്‍, പ്രിന്‍സിപ്പാള്‍ ഡോ. എ.വി സുരേഷ് ബാബു, ഹെഡ് മാസ്റ്റര്‍ എം.പി രാജേഷ്, ഡി .പി.സി.എസ്.എസ് കെ കാസറഗോഡ് ബിജുരാജ് വി എസ് തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ മധുസൂദനന്‍ ടി.വി സ്വാഗതവും കാഞ്ഞങ്ങാട് ഡി. ഇ.ഒ കെ.അരവിന്ദ നന്ദിയും പറഞ്ഞു.
ജില്ലയില്‍ മൂന്നു സ്ഥലങ്ങളില്‍ ആണ് സ്വീകരണം നല്‍കിയത്. രാജാസ് സ്‌കൂളിന്റെയും ചയൊത്ത് സ്‌കൂളിന്റെയും നേതൃത്വത്തില്‍ നീലേശ്വരത്തും, കുട്ടമത്ത് സ്‌കൂളിന്റെ നേതൃത്വത്തില്‍ ചെറുവത്തൂരും, പിലിക്കോട് സ്‌കൂളിന്റെ നേതൃത്വത്തില്‍ കാലിക്കടവിലും ആണ് സ്വീകരണം നല്‍കിയത്. നീലേശ്വരത്ത്
എസ്.എസ്.കെ യുടെ നേതൃത്വത്തില്‍ സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളും സ്വീകരണത്തിന്റെ ഭാഗമായതും സവിശേഷതയാണ്. കരിവെള്ളൂരില്‍ ദീപശിഖ കണ്ണൂര്‍ ജില്ലാ ഭാരവാഹികള്‍ ഏറ്റുവാങ്ങി പ്രയാണം തുടര്‍ന്നു.