പാലക്കുന്ന് : പേ വിഷബാധ നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായി ഉദുമ പഞ്ചായത്തില്‍ തെരുവ് നായ്ക്കളില്‍ പേ വിഷബാധയ്‌ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി ബേക്കല്‍ ജിഎഫ്എച്ച് സ്‌കൂള്‍ പരിസരത്ത് പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ എം. ബീബി, വാര്‍ഡ് അംഗം പുഷ്പാവതി, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ഇ ചന്ദ്രബാബു, സി. ബിന്ദു, ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ എസ്. അരുണ്‍ലാല്‍, കെ. എച്ച്. റസിയ എന്നിവര്‍ പങ്കെടുത്തു. നായ പിടുത്തത്തില്‍ പരിശീലനം ലഭിച്ച ആലപ്പുഴയിലെ കൃപ ടീമിന്റെ സഹായത്തോടെ ഉച്ചവരെ പിടികൂടിയ 65 നായകള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാര്‍ പ്രതിരോധ കുത്തി വയ്പ്പ് നടത്തി.