രാവണീശ്വരം: അറുപത്തിമൂന്നാമത് ബേക്കല്‍ ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് രാവണീശ്വരം സ്‌ക്കൂളില്‍ ചുവര്‍ ചിത്ര വര നടന്നു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ പരിപാടി ഉദ്ഘാടനം ചെയ്തു. പബ്‌ളിസിറ്റി കണ്‍വീനര്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ കെ സബീഷ്, പി ടി എ പ്രസിഡന്റ് പി. രാധാകൃഷ്ണന്‍ എസ്എംസി ചെയര്‍മാന്‍ എവി പവിത്രന്‍, എം പി ടി എ പ്രസിഡന്റ് ധന്യാ അരവിന്ദ്, ഹെഡ്മിസ്ട്രസ് പി. ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ കെ ജയചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ചിത്രകലാ അധ്യാപകര്‍, കുട്ടികള്‍ പ്രാദേശിക ചിത്രകാരന്മാര്‍ തുടങ്ങിയവര്‍ ചിത്രം വരച്ച് സ്‌ക്കൂള്‍ ചുമര്‍ മനോഹരമാക്കി.