നീലേശ്വരം: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്‍ നീലേശ്വരം നഗരസഭയെ സമ്പൂര്‍ണ്ണ ശുചിത്വ നഗരസഭയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലിനെ ഹരിത ടൂറിസം കേന്ദ്രമായി നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത പ്രഖ്യാപിച്ചു. നഗരസഭാ സെക്രട്ടറി മനോജ് കുമാര്‍ സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി ഗൗരി അധ്യക്ഷത വഹിച്ചു. ഹരിത ടൂറിസം സര്‍ട്ടിഫിക്കറ്റ് ചെയര്‍പേഴ്‌സണില്‍ നിന്നും വാര്‍ഡ് കൗണ്‍സിലര്‍ റഫീഖ് കോട്ടപ്പുറം ഏറ്റുവാങ്ങി.
നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോഡിനേറ്റര്‍ ബാലകൃഷ്ണന്‍ കെ ഹരിത ടൂറിസവുമായി ബന്ധപ്പെട്ട വിഷയം വിശദീകരിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഭാര്‍ഗവി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ അറിഞ്ചിറ നവ കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി.വി ദേവരാജന്‍ മാസ്റ്റര്‍, മെഡോസ് ടൂറിസത്തിന്റെ ഡയറക്ടര്‍ എം.കെ രാജശേഖരന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ക്ലീന്‍ സിറ്റി മാനേജര്‍ എ കെ പ്രകാശന്‍ നന്ദി പറഞ്ഞു