ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയില്‍ തെക്കേക്കര ‘ചെണ്ടാസി’ല്‍ മോഹനന്‍ ചെണ്ട ദുബായില്‍ മരണപ്പെട്ടു

പാലക്കുന്ന് : തെക്കേക്കര ‘ചെണ്ടാസി’ല്‍ മോഹനന്‍ ചെണ്ട (57) ദുബായില്‍ ജോലിക്കിടെ ഹൃദയാഘാതം മൂലം വ്യാഴാഴ്ച മരണപ്പെട്ടതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. ദുബായില്‍ ചോക്ലേറ്റ് കമ്പനിയില്‍ സെയില്‍സ്മാനായി ജോലി നോക്കുകയായിരുന്നു . സഹോദരന്റെ മകന്റെ മരണത്തെ തുടര്‍ന്ന് നാട്ടില്‍ വന്ന മോഹനന്‍ രണ്ട് മാസം മുന്‍പാണ് തിരിച്ചു പോയത്. മൃതശരീരം ശനിയാഴ്ച ഉച്ചയ്ക്ക് 4 മണിക്കകം വീട്ടിലെത്തും . തുടര്‍ന്ന് കാപ്പില്‍ സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും. അറിയപ്പെടുന്ന പൂരക്കളി കലാകാരനാണ്. മാതാവ് മാധവി. പിതാവ് പരേതനായ കണ്ടന്‍.സുമിത ഭാര്യ : സുമിത. ഏക മകന്‍ ഓംഹരി (ചട്ടംചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥി).
സഹോദരങ്ങള്‍ : ഉദയമംഗലം സുകുമാരന്‍(പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി മുന്‍ പ്രസിഡന്റ്),
ശാന്ത, ഗോപാലന്‍ (ദുബായ്), പുരുഷോത്തമന്‍ (ഖത്തര്‍).

Leave a Reply

Your email address will not be published. Required fields are marked *