ക്ലീനാവാന്‍ കോടോം-ബേളൂര്‍ : തട്ടുമ്മല്‍ ശുചിത്വ ടൗണായി പ്രഖ്യാപിച്ചു

രാജപുരം: മാലിന്യമുക്തം നവകേരളം ജനകീയക്യാമ്പയിന്‍ ന്റെ ഭാഗമായി കേരളപ്പിറവി ദിനത്തില്‍ തട്ടുമ്മല്‍ ടൗണിനെ സമ്പൂര്‍ണശുചിത്വ ടൗണായി പ്രഖ്യാപനം തട്ടുമ്മല്‍ ടൗണില്‍ വെച്ച് നടന്നു. പ്രഖ്യാപന പരിപാടി കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ എന്‍ എസ്, പഞ്ചായത്ത് മെമ്പര്‍മാരായ കെ ബാലകൃഷ്ണന്‍, ബിന്ദു അയറോട്ട്, റിസോഴ്‌സ് പേഴ്‌സണ്‍ കെ രാമചന്ദ്രന്‍ മാസ്റ്റര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ ചന്ദ്രന്‍ പോര്‍ക്കളം, സുരേഷ് പി എന്നിവര്‍ സംസാരിച്ചു. വ്യാപാരികള്‍, ചുമട്ടുതൊഴിലാളികള്‍, ഓട്ടോ റിക്ഷ തൊഴിലാളികള്‍, ഹരിതകര്‍മസേന പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, കുടുബശീ പ്രവര്‍ത്തകര്‍ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രേരക് ലതിക യാദവ് മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശുചിത്വ സന്ദേശം വിളിച്ചോതുന്ന ബോര്‍ഡുകള്‍ വിവിധ യിടങ്ങളില്‍ സ്ഥാപിച്ചു. പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുമിത്രന്‍ ഒ.വി.സ്വാഗതവും ഹരിതകര്‍മസേന കണ്‍സോര്‍ഷ്യം സെക്രട്ടറി യമുന നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *