രാജപുരം: മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പനത്തടി പഞ്ചായത്തിലെ കോളിച്ചാല്‍ ടൗണിനെ മാലിന്യ മുക്ത ടൗണായി പ്രഖ്യാപിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് പ്രഖ്യാപനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എം കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ എം പത്മകുമാരി, പനത്തടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സുപ്രിയ ശിവദാസ്, പഞ്ചായത്ത് അംഗങ്ങളായ മഞ്ജുഷ, എന്‍. വിന്‍സന്റ്, രാധാ സുകുമാരന്‍, കെ കെ വേണുഗോപാല്‍ ,സി ഡി എസ് പ്രസിഡണ്ട് ചന്ദ്രമതിയമ്മ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ പി സുധീഷ് , രാഷ്ട്രീയ സാമൂഹിക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.പഞ്ചായത്ത് അസി. സെക്രട്ടറി എം വിജയകുമാര്‍ സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീലക്ഷ്മി രാഘവന്‍ നന്ദിയും പറഞ്ഞു.