രാജപുരം: ഇന്ദിരാ ഗാന്ധിയുടെ 40-ാം രക്തസാക്ഷിത്വ ദിനത്തില്‍ കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് 14 -ാം വാര്‍ഡ് കമ്മിറ്റി പുഷ്പാര്‍ച്ചനയും, അനുസ്മരണവും നടത്തി. വാര്‍ഡ് പ്രസിഡന്റ് എ സി ഗര്‍വാസിസ് അനുസ്മരണ പ്രഭാഷണം നടത്തി . ബൂത്ത് പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ കുരംങ്കയ, കുഞ്ഞികൃഷ്ണന്‍ കുരങ്കയ, ബ്ലോക്ക് സെക്രട്ടറി സുരേഷ് കൂക്കള്‍,മുന്‍ പഞ്ചായത്തംഗങ്ങളായ രമ ബി , പെണ്ണമ്മ ജെയിംസ് എന്നിവര്‍ സംസാരിച്ചു.