മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലുവിനെ അനുസ്മരിച്ച് കേരള കേന്ദ്ര സര്‍വകലാശാല.

പെരിയ: മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലുവിനെ അനുസ്മരിച്ച് കേരള കേന്ദ്ര സര്‍വകലാശാല. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28നാണ് സര്‍വകലാശാലയുടെ മൂന്നാമത്തെ വൈസ് ചാന്‍സലറായിരിക്കെ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു വിട പറഞ്ഞത്. പെരിയ ക്യാമ്പസ്സില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വിന്‍സെന്റ് മാത്യുവിന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സര്‍വകലാശാലക്കും വിദ്യാഭ്യാസ മേഖലക്കും തീരാ നഷ്ടമാണ് പ്രൊഫ. വെങ്കടേശ്വര്‍ലുവിന്റെ വിയോഗമെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫ. വെങ്കടേശ്വര്‍ലുവിന്റെ നേതൃത്വത്തില്‍ സര്‍വകലാശാലയില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളും അക്കാദമിക് രംഗത്തെ മുന്നേറ്റവും അദ്ദേഹം ഓര്‍ത്തെടുത്തു. തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനത്തില്‍ വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വിന്‍സെന്റ് മാത്യു, രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ്, എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗം പ്രൊഫ. ജോസഫ് കോയിപ്പള്ളി, ഡീന്‍ അക്കാദമിക് പ്രൊഫ. അമൃത് ജി കുമാര്‍, ഡീന്‍ സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രവികുമാര്‍ കണപര്‍തി തുടങ്ങിയവര്‍ സംസാരിച്ചു. ഡീനുമാര്‍, വകുപ്പ് അധ്യക്ഷന്മാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *