എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് കൂറുമാറാന്‍ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും തോമസ് കെ തോമസ് 100 കോടി വാഗ്ദാനം ചെയ്‌തെന്ന ആരോപണം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കള്ളക്കഥയെന്ന് വി.മുരളീധരന്‍.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ നിന്ന് വാര്‍ത്തകളെ വഴിതിരിച്ചുവിടാന്‍ മാധ്യമങ്ങളെ ഉപയോഗിക്കുയാണ് സിപിഎം ചെയ്യുന്നതെന്നും മുന്‍കേന്ദ്രമന്ത്രി മുംബൈയില്‍ പറഞ്ഞു. അജിത് പവാറിന് കേരളത്തില്‍ ഒന്നും നേടാനില്ല.
സിപിഎമ്മിന്റെ പ്രചാരണതന്ത്രത്തില്‍ മാധ്യമങ്ങള്‍ വീഴരുത് എന്ന് അദ്ദേഹം പറഞ്ഞു.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഉത്തരവാദിയായ പി.പി. ദിവ്യ പത്തുദിവസമായി ഒളിവിലാണ്. പിണറായിയുടെ പൊലീസ് ദിവ്യയെ ഒളിപ്പിക്കുകയാണ്. ദിവ്യ എവിടെ എന്ന ചോദ്യത്തിന് അജിത് പവാര്‍ എന്നതല്ല അല്ല ഉത്തരമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്ത തിരിച്ചുവിടാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നൂറുകോടി ആരോപണത്തിന് പിന്നിലെന്നും വി.മുരളീധരന്‍ പറഞ്ഞു.