കുന്നുപാറ, മാക്കി, പൊടിപ്പള്ളം റോഡ് മെക്കാടം ടാര്‍ ചെയ്യണം; സി.പി.എം രാവണേശ്വരം ലോക്കല്‍ സമ്മേളനം

രാവണേശ്വരം: കുന്നുപാറ മാക്കി പൊടിപ്പുള്ളം റോഡ് മെക്കാഡം ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് സിപിഎം രാവണേശ്വരം ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. മുതിര്‍ന്ന പാര്‍ട്ടി അംഗം പി. കെ. ബാലന്‍ പതാക ഉയര്‍ത്തിയതോടുകൂടി സമ്മേളനത്തിന് തുടക്കമായി. കളരിക്കാല്‍ ഓഡിറ്റോറിയത്തിലെ ആണ്ടി നഗറില്‍ വച്ച് നടന്ന സമ്മേളനം സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു.ഒ. മോഹനന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി. ബേബി, ഏരിയ കമ്മിറ്റി അംഗങ്ങളായ എം. പൊക്ലന്‍, കെ. വി. രാഘവന്‍, എം. രാഘവന്‍, എ. കൃഷ്ണന്‍, ടി.വി. കരിയന്‍, കെ. സബീഷ്, ദേവി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എം. വിവേക് രക്തസാക്ഷി പ്രമേയവും വി. നാരായണന്‍ അനുശോചന പ്രമേയവും കെ. രാജേന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പി.എ. ശകുന്തള, ഒ.മോഹനന്‍, ടി. ദീപുരാജ്, രാജന്‍ എന്നിവര്‍ അടങ്ങിയ പ്രസിഡിയവും കെ. രാജേന്ദ്രന്‍ കെ. ശശി, എം. ജി. പുഷ്പ എന്നിവര്‍ അടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയും ടി. ശശിധരന്‍ കണ്‍വീനറായി സി. രവി, തങ്കമണി,ഏ. ഗംഗാധരന്‍, കെ. വി. കമലാക്ഷി എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയും എം.ജി. പുഷ്പ കണ്‍വീനറായി എം. സുനിത, പി. പ്രകാശന്‍, ജിതിന്‍, രതീഷ് വെള്ളംതട്ട എന്നിവരടങ്ങിയ മിനുട്ട്‌സ് കമ്മിറ്റിയും പി. കെ. ബാലന്‍, സുരേഷ് പൊടിപള്ളം, കെ. വി. ബാലകൃഷ്ണന്‍, സനല്‍കുമാര്‍. പി എന്നിവരടങ്ങിയ രജിസ്‌ട്രേഷന്‍ കമ്മിറ്റിയും സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.സംഘാടകസമിതി ചെയര്‍മാന്‍ പി. ദാമോദരന്‍ സ്വാഗതം പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനം ബുധനാഴ്ച വൈകിട്ട് അഞ്ചുമണിക്ക് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *