പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഐ.സി.ടി, ഐ.സി.ഫോസ്, ഐ.ഇ.ഡി.സി, ഐ.ഇ.ഇ.ഇ. എന്നിവയുമായി സഹകരിച്ച് സൈബര്‍ സുരക്ഷയും സൈബര്‍ ഫോറന്‍സിക്സും എന്ന വിഷയത്തില്‍ രണ്ട് ദിവസത്തെ പരിശീലനം സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വിന്‍സെന്റ് മാത്യു ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് എന്‍ഐടി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഹിരണ്‍ വി നാഥ് ക്ലാസ്സെടുത്തു. ഡോ. കെ. ദീപ്തി, ഡോ. ടി.എം. തസ്ലീമ, ഡോ. വി. കുമാര്‍, ഡോ. എസ്. മനോഹര്‍ നായ്ക് എന്നിവര്‍ സംസാരിച്ചു. പ്രൊഫ. ആര്‍. രാജേഷ് സ്വാഗതവും പ്രൊഫ. ജെ.എസ്. ജയസുധ നന്ദിയും പറഞ്ഞു. വിവിധ സര്‍വകലാശാലകളിലെയും കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.