കാഞ്ഞങ്ങാട്: പരിസ്ഥിതി സംരക്ഷണത്തിന് മിയാവാക്കി വനവത്കരണം നടപ്പാക്കി കാഞ്ഞങ്ങാട് റോട്ടറി. പറക്കളായിയിലെ പി.എന്‍.പി.എസ് ആയുര്‍വേദ മെഡിക്കല്‍ കോളേജിലാണ് മിയാവാക്കി വനവത്കരണ പദ്ധതി നടപ്പാക്കിയത്. ഇത്തിരി സ്ഥലത്ത് കൊച്ചു വനം എന്നതാണ് മിയാവാക്കി രീതിയുടെ ആശയം. നന്നായി നിലമൊരുക്കിയ ശേഷം അടുത്തടുത്ത് നടുന്ന ചെടികള്‍ സൂര്യപ്രകാശത്തിനായി മത്സരിച്ച് കാടായി മാറുന്നതാണ് മിയാവാക്കി രീതി. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. സന്തോഷ് ശ്രീധര്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് റോട്ടറി പ്രസിഡന്റ് അഡ്വ. എ. രാധാകൃഷ്ണന്‍ അധ്യക്ഷനായി. മുന്‍ പ്രസിഡന്റ് ശ്യാംകുമാര്‍ പുറവങ്കര പദ്ധതി വിശദീകരിച്ചു. മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.ലിജി ജോസഫ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.എ.ശ്രീജ, റോട്ടറി മേഖലാ കോഓര്‍ഡിനേറ്റര്‍ എം.കെ. രാധാകൃഷ്ണന്‍, അസിസ്റ്റന്റ് ഗവര്‍ണര്‍ വി.വി. ഹരീഷ്, വി.വി. മുസ്തഫ, എം.വി. മുരളി, എം. വിനോദ് എന്നിവര്‍ സംസാരിച്ചു.