രാജപുരം: മാനടുക്കം അയ്യപ്പക്ഷേത്ര ബ്രഹ്മ കലശ ധ്വജ പ്രതിഷ്ഠാ കൊടിയേറ്റ് ആറാട്ട് മഹോത്സവം 2025 മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 10 വരെ നടക്കും. ഇതിന്റെ ഭാഗമായുള്ള ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ക്ഷേത്രം പ്രസിഡന്റ് അഡ്വ.എം നാരായണന്റെ അധ്യക്ഷതയില്‍ കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടികെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സിനിമ, സീരിയൽ നടൻ കൂക്കൾ രാഘവനെ ആദരിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം ബി കൃഷ്ണന്‍, കരിക്കെ പഞ്ചായത്ത് പ്രസിഡന്റ് ബാലചന്ദ്രന്‍ നായര്‍ ,പനത്തടി പഞ്ചാത്ത് സ്ഥിരം സമിതി അധ്യക്ഷ ലത അരവിന്ദ്, പനത്തടി പഞ്ചായത്തംഗങ്ങളായ മഞ്ചുഷ സി എന്‍ , വിന്‍സെന്റ്, പ്രീതി മനോജ്, ഒമ്പതാംനാട് പ്രസിഡന്റ് എ കെ ദിവാകരന്‍, എം കുഞ്ഞമ്പു നായര്‍ അഞ്ഞനമുക്കൂട് , എസി ഗോപിനാഥ്, എച്ച് വിഘ്‌നേശ്വര ഭട്ട് ,എ സി അശോകന്‍ നമ്പ്യാര്‍, നാരായണന്‍ നായര്‍ മാവിലാംക്കോട്ട,മീന രാധാകൃഷ്ണന്‍ ,പി കുഞ്ഞിക്കണ്ണന്‍ തൊടുപ്പനം, രാധാകൃഷ്ണന്‍ കനക്കരംകോടി, എന്നിവര്‍ സംസാരച്ചു പുന: പ്രതിഷ്ഠ നിര്‍മ്മാണക്കമ്മിറ്റി ചെയര്‍മാന്‍ ആര്‍ മോഹന്‍ കുമാര്‍ സ്വാഗതവും സെക്രട്ടറി മധുസൂദനന്‍ തൊടുപ്പനം നന്ദിയും പറഞ്ഞു.
ഭരവാഹികള്‍ : ആര്‍ മോഹന്‍ കുമാര്‍ (ചെയര്‍മാന്‍),
ശശിധരന്‍ ( ജനറല്‍ കണ്‍വീനര്‍),
അഡ്വ. എം നാരായണന്‍ (ട്രഷറര്‍).