ഗാന്ധിജയന്തി യോടനുബന്ധിച്ച് ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ”ഗാന്ധിജിയും ഖാദിയും സ്വാതന്ത്യ സമരവും” എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് നടത്തിയ ജില്ലാതല ക്വിസ് മത്സരത്തില്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ്് അമ്പലത്തറയിലെ അഭിരാജ്.എം, പാര്‍വ്വണ്‍ പ്രസാദ്.കെ എന്നിവര്‍ ഒന്നാം സ്ഥാനവും, ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ഇരിയണ്ണി ശ്രീഹരി.പി.കെ, ശ്രീദീപ്.ടി എന്നിവര്‍ രണ്ടാം സ്ഥാനവും, എസ്.എ.ടി.എച്ച്.എസ് മഞ്ചേശ്വരം കെ.പി.പൂജാലക്ഷ്മി മൂന്നാം സ്ഥാനവും നേടി. ഒക്ടോബര്‍ 29ന് സംസ്ഥാന തലത്തില്‍ നടക്കുന്ന മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച് വിജയികള്‍ പങ്കെടുക്കും. വിജയികള്‍ക്കുളള സമ്മാന വിതരണം ഖാദി ഗ്രാമവ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസര്‍ നടത്തി.