കരിയര്‍ ഗൈഡ്,സൗഹൃദ കോഡിനേറ്റര്‍മാര്‍ക്കായുള്ള ത്രിദിന സഹവാസ പരിശീലന ക്യാമ്പിന് തുടക്കമായി

കാഞ്ഞങ്ങാട്: പൊതു വിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്‍ ജില്ലയിലെ കരിയര്‍ ഗൈഡ്, സൗഹൃദ കോഡിനേറ്റര്‍മാര്‍ക്കാ യി സംഘടിപ്പിച്ച ത്രിദിന സഹവാസ പരിശീലന ക്യാമ്പിന് തുടക്കമായി.കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയില്‍ ആരംഭിച്ച മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വക്കറ്റ് എസ്. എന്‍. സരിത ഉദ്ഘാടനം ചെയ്തു . വിദ്യാലയ അന്തരീക്ഷം സൗഹൃദമാക്കുന്നതില്‍ ഇത്തരം പരിശീലന ക്യാമ്പുകള്‍ ഏറെ പ്രാധാന്യം അര്‍ഹി ക്കുന്നു എന്ന് അവര്‍ പറഞ്ഞു. ജില്ലാ കോഡിനേറ്റര്‍ സി. വി. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. ആര്‍. ഡി. ഡി. കണ്ണൂര്‍ ആര്‍. രാജേഷ് കുമാര്‍ മുഖ്യാതിഥിയായി. ഹൊ സ്ദുര്‍ഗ്ഗ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ എ. വി. സുരേഷ് ബാബു, നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. വിജീഷ്, കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിംഗ് കാസര്‍ഗോഡ് വിദ്യാഭ്യാസ ജില്ല കണ്‍വീനര്‍ സി.മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്‍ ജില്ലാ കോഡിനേറ്റര്‍ കെ. മെയ്‌സണ്‍ സ്വാഗതവും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ കണ്‍വീനര്‍ സി. പ്രവീണ്‍കുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *