ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ. കെ. പി. എ) കാഞ്ഞങ്ങാട് മേഖല സമ്മേളനം ഹൊസ്ദുര്‍ഗ്ഗ് ബാങ്ക് ഹാളില്‍ വച്ച് നടന്നു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വീഡിയോഗ്രാഫി തൊഴിലെടുത്തവരുടെ വേതനം എത്രയും പെട്ടെന്ന് വിതരണം ചെയ്യുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുക, സംസ്ഥാനത്തെ ട്രഷറി നിയന്ത്രണം പിന്‍വലിക്കുക, കാഞ്ഞങ്ങാട് നഗരത്തില്‍ എത്തുന്ന ബസ് യാത്രികര്‍ക്ക് ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഇരിപ്പിടങ്ങള്‍ ഒരുക്കാന്‍ നഗരസഭ തയ്യാറാവുക… ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് മേഖലാ സമ്മേളനം.
കാഞ്ഞങ്ങാട്: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ. കെ. പി. എ) കാഞ്ഞങ്ങാട് മേഖല സമ്മേളനം ഹൊസ്ദുര്‍ഗ്ഗ് ബാങ്ക് ഹാളില്‍ വച്ച് നടന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വീഡിയോഗ്രാഫി തൊഴിലെടുത്തവരുടെ വേതനം എത്രയും പെട്ടെന്ന് വിതരണം ചെയ്യുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുക, സംസ്ഥാനത്തെ ട്രഷറി നിയന്ത്രണം പിന്‍വലിക്കുക, കാഞ്ഞങ്ങാട് നഗരത്തിലെത്തുന്ന ബസ് യാത്രക്കാര്‍ക്ക് ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഇരിപ്പിടങ്ങള്‍ ഒരുക്കാന്‍ നഗരസഭ തയ്യാറാവുക, മാവുങ്കാല്‍ മഞ്ഞപൊ തിക്കുന്ന് ടൂറ്‌സം പദ്ധതി എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കുക, കെട്ടിട വാടകയുടെ മേല്‍ 18% ജി. എസ്. ടി അടയ്ക്കണമെന്ന തീരുമാനം പിന്‍വലിക്കുക, കാഞ്ഞങ്ങാട് നഗരത്തില്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്ത് വാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും തടസ്സം സൃഷ്ടിക്കുന്നത് ഒഴിവാക്കി നഗരത്തില്‍ കൃത്യമായ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുക എന്നീആവശ്യങ്ങള്‍ സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു.
സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് മേഖല പ്രസിഡണ്ട് എം. ജി.സന്തോഷ് പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡണ്ട് കെ.സി അബ്രഹാം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് എം.ജി. സന്തോഷ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പ്രശാന്ത് തൈക്കടപ്പുറം മുഖ്യാഥിതിയായി.ജില്ലാ സെക്രട്ടറി സുഗുണന്‍ ഇരിയ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ചടങ്ങില്‍ വച്ചു എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ജില്ലാ ട്രഷറര്‍ പി. ടി.സുനില്‍ കുമാര്‍, ജില്ലാ വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. സുധീര്‍, ജില്ലാ വൈസ് പ്രസിഡന്റ് ബി. എ. ഷെരിഫ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ
വി. എന്‍ രാജേന്ദ്രന്‍, എന്‍. കെ.പ്രജിത്ത്, ഇന്‍ഷൂറന്‍സ് കോര്‍ഡിനേറ്റര്‍ അശോകന്‍ പൊയ്നാച്ചി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
മേഖല സെക്രട്ടറി കെ.പ്രജീഷ് വാര്‍ഷിക റിപ്പോര്‍ട്ടും സന്തോഷ് പള്ളിക്കര വരവ് ചെലവ് കണക്കും വി. കുഞ്ഞുണ്ണി അനുശോചന പ്രമേയവുംശിവരാമന്‍ ചാലിങ്കാല്‍ പ്രമേയവും അവതരിപ്പിച്ചു.മേഖല ജോയിന്റ് സെക്രട്ടറി ടി. എം.ഫിലിപ്പ് സ്വാഗതവും മേഖല പി. ആര്‍. ഒ മണി പൂത്ത ക്കാല്‍ നന്ദിയും പറഞ്ഞു
തുടര്‍ന്നു ചര്‍ച്ചയ്ക്കും മറുപടിക്കും ശേഷം
പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
പ്രസിഡന്റ് രമേശന്‍ മാവുങ്കാല്‍,
സെക്രട്ടറി സി.സുരേഷ്,
ട്രഷറര്‍ കെ. പ്രജീഷ്,
വൈസ് പ്രസിഡന്റ് ടി. എം.ഫിലിപ്പ്
ജോയിന്റ് സെക്രട്ടറി ഹരിപ്രസാദ് പെരിയ
പി.ആര്‍. ഒ
എന്‍.എ. ഭരതന്‍
ജില്ലാ കമ്മിറ്റിയിലേക്ക് ഹരീഷ് പാലക്കുന്ന്, ബി. എ.ഷെരിഫ്, എന്‍. കെ.പ്രജിത്ത് , ശിവരാമന്‍ ചാലിങ്കാല്‍,കെ.സുധീര്‍ എന്നിവരെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *