പാലക്കുന്ന് : ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അംബിക കലാകേന്ദ്രത്തിലെ വിദ്യാര്‍ഥികളുടെ സംഗീതാര്‍ച്ചനയും നൃത്ത അരങ്ങേറ്റവും 20ന് നടക്കും. വിജയ ദശമി നാളില്‍ നടക്കേണ്ടിയിരുന്ന പരിപാടി ക്ഷേത്ര സ്ഥാനികന്‍ ടി.വി. ഗോപാലന്‍ ആയത്താരുടെ മരണത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ഭണ്ഡാരവീട്ടില്‍ പ്രത്യേകം തയ്യാറാക്കിയ സ്റ്റേജില്‍ വൈകുന്നേരം 4ന് സംഗീതാര്‍ച്ചനയും 5ന് നൃത്ത അരങ്ങേറ്റവും നടക്കും.