രാജപുരം:റാണിപുരം വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ റാണിപുരത്ത് ലോക ടൂറിസം ദിനാഘോഷം നടത്തി. സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ എം.കെ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി സേസപ്പ , എം.ബാലു, സെക്രട്ടറി ഡി വിമല്‍ രാജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വിഷ്ണു കൃഷ്ണന്‍ , അരുണ്‍ ജാനു, എം എം കുഞ്ഞിരാമന്‍, കെ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ട്രെക്കിങ്ങിന് എത്തിയ സഞ്ചാരികള്‍ക്ക് മധുര പലഹാരം വിതരണം ചെയ്തു.