ആള്‍ ഇന്ത്യ എല്‍ ഐ സി ഏജന്റ് ഫെഡറേഷന്‍ കാഞ്ഞങ്ങാട് ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: വെട്ടി കുറച്ച ഏജന്റ്‌സ് കമ്മീഷന്‍ പുന: സ്ഥാപിക്കണമെന്നും എല്‍ ഐ സി ഏജന്റ്മാരുടെ ഗ്രാറ്റുവിറ്റിയും ഗ്രൂപ്പ് ഇന്‍ഷുറന്‍സും 25 ലക്ഷമാക്കി വര്‍ധിപ്പിക്കണമെന്നും ആള്‍ ഇന്ത്യ എല്‍ ഐ സി ഏജന്റ് ഫെഡറേഷന്‍ കാഞ്ഞങ്ങാട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി എം ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് എ സി നാരായണന്‍ അധ്യക്ഷനായി.

വിവിധ പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെയും എം ഡി ആര്‍ ടി ഏജന്റ്മാരെയും ചടങ്ങില്‍ അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് ടി കുഞ്ഞികൃഷ്ണന്‍, ജില്ലാ സെക്രട്ടറി സി.ഡി നായര്‍, ജില്ലാ വൈസ് പ്രസിഡന്റ് ടി വി ബാലകൃഷ്ണന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി പി വി രാജേഷ്, മെഴ്‌സികുട്ടി ജോര്‍ജ്, വെല്‍ഫെയര്‍ അസോസിയേഷന്‍ ബ്രാഞ്ച് പ്രസിഡന്റ് കെ ബാബു സെക്രട്ടറി കെ വി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി ഷിന്‍സ് ജോര്‍ജ് സ്വാഗതവും ടി വി വേണുഗോപാലന്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ടി.വി ബാലകൃഷ്ണന്‍ (പ്രസിഡന്റ്), ടി.വി വേണുഗോപാലന്‍ (സെക്രട്ടറി), മണി നിട്ടൂര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *