ഇരിയ: മുന്‍ ഡി സി സി പ്രസിഡണ്ടും, മുന്‍ ഉദുമ എം എല്‍ എ യും ആയിരുന്ന കെ പി കുഞ്ഞിക്കണ്ണന്റെ ദേഹവിയോഗത്തില്‍ ഇരിയയില്‍ സര്‍വകക്ഷി അനുശോചനയോഗം സംഘടിപ്പിച്ചു. കോടോം ബേളൂര്‍ മണ്ഡലം പ്രസിഡണ്ട് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.ഡി സി സി വൈസ് പ്രസിഡണ്ട് ബി പി പ്രദീപ് കുമാര്‍ , ജിജോമോന്‍ കെ സി, വിവിധ രാഷ്ട്രീയ പ്രതിനിധികളായ സുകുമാരന്‍ കളിക്കടവ്, ശ്രീജിത്ത് പറക്ലായി, ശ്യാം ഇരിയ, കൃഷ്ണന്‍, മധുസൂദനന്‍ ബാലൂര്‍, വി നാരായണന്‍, സോമി മാത്യു, ലക്ഷ്മി തമ്പാന്‍, ആന്‍സി ജോസഫ്, നാരായണന്‍ കപ്പാത്തികാല്‍, കവുങ്കല്‍ നാരായണന്‍ മാഷ്, കെ വി കുഞ്ഞമ്പു തുടങ്ങിയവര്‍ സംസാരിച്ചു.