രാജപുരം: ഹോസ്ദുര്‍ഗ് സബ് ജില്ലാ കലോത്സവം 2024 നവംബര്‍ 4 മുതല്‍ 8 വരെ സെന്റ് മേരീസ് എ.യു.പി. സ്‌കൂള്‍ മാലക്കല്ലില്‍ വച്ച് നടക്കും. കലാപ്രതിഭകളുടെ മത്സരവേദിയായ ഈ മഹോത്സവത്തിന്റെ ഔദ്യോഗിക ലോഗോ ഡിസൈന്‍ നിര്‍മിക്കാന്‍ സൃഷ്ടികള്‍ക്കായി ക്ഷണിച്ചു.ലോഗോ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 5 കലോത്സവത്തിന്റെ ആത്മാവും ആവേശവും പ്രകടമാകുന്ന സൃഷ്ടികള്‍ ഉണ്ടാകേണ്ടതാണ്. മികച്ച ലോഗോ ഡിസൈന്‍ മത്സരാര്‍ത്ഥികളെ ആദരിക്കാനും കലോത്സവത്തിന്റെ മുഖചിഹ്നമായി തിരഞ്ഞെടുക്കാനുമാണ് പദ്ധതി. സൃഷ്ടികള്‍ 12355stmarysaups@gmail.com എന്ന ഇമെയിലിലേക്ക് അയയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94476 49072, 97447 74205 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.