തുരുത്തി – ചന്ദ്രഗിരി പുഴയാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രകൃതി മനോഹരമായ തുരുത്തി പ്രദേശം ഇന്ന് ശുദ്ധമായ കുടിവെള്ളമില്ലാതെയും, വ്യാപകമായ കരയിടിച്ചില്‍ മൂലവും വളരെയധികം ബുദ്ധിമുട്ടുകയാണ്, കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ചന്ദ്രിഗിരി പുഴയിലെ മണലെടുപ്പ് നിയമപരമായി നിര്‍ത്തലാക്കിയിരുന്നുവെങ്കിലും, അനധികൃതമായി വ്യാപകമായി മണല്‍ കൊള്ള നടത്തുകയായിരുന്നു, നിയന്ത്രിതമല്ലാതെ രാത്രിയിലും , പകലിലും അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് മണലെടുപ്പിച്ചും, എസ്‌കോര്‍ട്ട് വെച്ച് മണല്‍ കടത്തിയും തുരുത്തി നാടിനെ മണല്‍ മാഫിയ നശിപ്പിക്കുകയായിരുന്നു, രാത്രി കാലങ്ങളില്‍ ഇടതടവില്ലാതെ തുരുത്തി റോഡിലൂടെയും, തുരുത്തി ചാലകടവ് തീരദേശ റോഡിലൂടെയും മണല്‍ കടത്തുന്നത് മൂലം പല അപകടങ്ങളും ഉണ്ടാകാറുണ്ട്, അനിയന്ത്രിതമായ മണലെടുപ്പ് കാരണം ചന്ദ്രിഗിരി പുഴയിലെ വെള്ളം താഴ്ന്ന് താഴ്ന്ന് പോയതും, അതുമൂലം കൈവരിയായി ഒഴുകിയിരുന്ന വടക്കുഭാഗം പുഴ ഒഴുക്ക് നിലച്ച് നാശമായി കൊണ്ടിരിക്കുന്നത് മൂലം തുരുത്തിയിലെ മിക്ക കിണറുകളിലെയും വെള്ളം മലിനമായിരിക്കുകയാണ്, കിണറുകളിലും വെള്ളം താഴ്ന്ന് താഴ്ന്ന് പോയിരിക്കുന്നു, ഈ കാരണങ്ങള്‍ പറഞ്ഞ് ഏഴ് മാസം മുമ്പ് തുരുത്തി ജമാഅത്ത് കമ്മിറ്റി കാസര്‍ക്കോട് കളക്ടര്‍ക്കും, ജില്ലാ പോലീസ് സൂപ്രണ്ടിനും കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അധികാരികള്‍ സ്വീകരിച്ച ശക്തമായ നടപടിയുടെ ഭാഗമായി ഏഴു മാസമായി നിര്‍ത്തിവെച്ചിരുന്ന അനധികൃത മണലെടുപ്പ് വീണ്ടും ആരംഭിച്ചിരിക്കുകയാണ് ആയതിനാല്‍ തുരുത്തി ചന്ദ്രിഗിരി പുഴയില്‍ വീണ്ടും ആരംഭിച്ച അനധികൃത മണല്‍ കടത്തിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് തുരുത്തി മുഹിയുദ്ധീന്‍ ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി, ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ടി എ ഷാഫി, ജനറല്‍ സെക്രടറി ടി എ അബ്ദുല്‍ റഹിമാന്‍ ഹാജി, വൈസ് പ്രസിഡണ്ടുമാരായ ടി എ മുഹമ്മദ് കുഞ്ഞി, ബി എസ് ഷംസുദ്ദീന്‍, സെക്രട്ടറി സലീം ഗാലക്‌സി , സ്‌കൂള്‍ മാനേജര്‍ ടി കെ അഷ്‌റഫ് തുടങ്ങിയവര്‍ പങ്കെടുത്തു