വെള്ളിക്കോത്ത്: വെള്ളിക്കോത്ത് പെരളം റോഡില്‍ വാഹനങ്ങള്‍ക്ക് മറവില്‍ വരുന്നമറ്റു വാഹനങ്ങള്‍ കാണാതെ വിഷമിച്ചു കൊണ്ടിരുന്ന ഒരു സങ്കീര്‍ണമായ പ്രശ്‌നത്തിന് പരിഹാരമായി. വെള്ളിക്കോത്ത് സ്‌കൂ ളിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാനും സഹായകമായിരിക്കുകയാണ് ഈ കണ്ണാടി.ലയണ്‍സ് പ്രസ്ഥാനത്തിന്റെ ‘ഡിസ്ട്രിക്ട് 318 ഇ യുടെ മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ കെ ശ്രീനിവാസ് ഷേണായി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ലയണ്‍ ശ്യാംപ്രസാദ് പി, ബില്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം ശ്രീകണ്ഠന്‍ നായര്‍, ക്യാബിനറ്റ് അഡൈ്വസര്‍ ലയണ്‍ ബി ആര്‍ ഷേണായ്, ക്ലബ്ബ് സി.എം.ഒ ലയണ്‍ എന്‍.അനില്‍ കുമാര്‍, അഡിഷണല്‍ ക്യാബിനറ്റ് സെക്രട്ടറി പി. വി. രാജേഷ്, ലയണ്‍സ് ഹോം ഫോര്‍ ഹോംലെസ്സ് കമ്മിറ്റി മെമ്പര്‍ എഞ്ചിനീയര്‍ ബിജു കൃഷ്ണന്‍, ക്ലബ്ബ് ജോയിന്റ് സെക്രട്ടറി മധു മഠത്തില്‍, വെള്ളിക്കോത്ത് സ്‌ക്കൂള്‍ പി. ടി.എ പ്രസിഡണ്ട് എസ്.ഗോവിന്ദരാജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.