കാഞ്ഞങ്ങാട്: ദേശീയ ശുചിത്വ പക്ഷാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ ശുചീകരിച്ച് കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍. പ്ലാറ്റ്ഫോമുകളും പരിസര പ്രദേശങ്ങളും വൃത്തിയാക്കി. ഉച്ചക്ക് രണ്ടരയോടെയെത്തിയ വിദ്യാര്‍ത്ഥികള്‍ മണിക്കൂറുകളോളമെടുത്താണ് ശുചീകരണം പൂര്‍ത്തിയാക്കിയത്.

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. എ. സദാനന്ദം, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഡോ. രാജീവന്‍, വിദ്യാര്‍ത്ഥികളായ വിഷ്ണുപ്രസാദ്, ശരണ്യ എന്നിവര്‍ നേതൃത്വം നല്‍കി. സപ്തംബര്‍ ഒന്ന് മുതല്‍ 15 വരെ നടക്കുന്ന ശുചിത്വ പക്ഷാചരണത്തിന്റെ ഭാഗമായി നിരവധി പരിപാടികള്‍ സര്‍വകലാശാല സംഘടിപ്പിക്കുന്നുണ്ട്. ശുചിത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ക്യാംപസില്‍ സെല്‍ഫി ബൂത്തും സിഗ്‌നേച്ചര്‍ ക്യാംപയിനും ആരംഭിച്ചു. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വിന്‍സെന്റ് മാത്യു ഉദ്ഘാടനം ചെയ്തു. ഡീന്‍ സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, ഹിന്ദി ഓഫീസര്‍ ഡോ. ടി.കെ. അനീഷ് കുമാര്‍, എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. എസ്. അന്‍ബഴഗി എന്നിവര്‍ സംബന്ധിച്ചു.