രാജപുരം: സി പി ഐ എം ബേളൂര്‍ ലോക്കലിലെ ബ്രഞ്ച് സമ്മേളനത്തിന് തുടക്കമായി. ചെന്തളം ബ്രാഞ്ച് സമ്മേളനം സി പി ഐ എം ജില്ല കമ്മിറ്റി മെമ്പര്‍ എം വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.അജയകുമാര്‍ അധ്യക്ഷത വഹിച്ചു.പാര്‍ട്ടി മുതിര്‍ന്ന അംഗം സി ശംഭു പതാക ഉയര്‍ത്തി. റനീഷ് സ്വഗതവും കുമാരന്‍ നന്ദിയും പറഞ്ഞു.ലോക്കല്‍ സെക്രട്ടറി എച്ച് നാഗേഷ്, ലോക്കല്‍ കമ്മറ്റി മെമ്പര്‍ സുകമാരന്‍, മധുസുദനന്‍ എന്നിവര്‍ സംസാരിച്ചു. ഇന്ത്യന്‍ആര്‍മില്‍ നിന്ന് വിരമിച്ച ജവാന്‍മാരായ ബാലകൃഷണന്‍, രാജന്‍, പുരുഷോത്തമന്‍ എന്നിവരെയും ഡിഗ്രി പരീക്ഷയില്‍ ഉന്നത വിജയം നേടിയ മിഥുന്‍ ചന്ദ്രന്‍,ഓട്ടോമൊബൈലില്‍ ഫസ്റ്റ് ക്ലാസ് നേടിയ വൈഷ്ണവ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് രണ്ടാറാങ്ക് നേടിയ യതു സോമന്‍, സിവില്‍ സര്‍വീസില്‍ റാങ്ക് ജേതാവ് അനുഷാ ആര്‍ ചന്ദ്രന്‍ എന്നിവരേയും സമ്മേളനത്തില്‍ ആദരിച്ചു.