രാജപുരം : ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ രാജപുരം യൂണിറ്റ് വാഹന അപകടം നടക്കുന്ന പെരു തടിയില്‍ ബോര്‍ഡ് സ്ഥാപിച്ചു. പെരുതടി അങ്കണവാടിയുടെ സമീപം നിരവധി അപകടങ്ങളാണ് സമീപകാലത്ത് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ആഴ്ച റാണിപുരം സന്ദര്‍ശിക്കാന്‍ പോയ കര്‍ണ്ണാടക സൂറത്ത്കല്ലിലെ വിദ്യാര്‍ത്ഥി ഇവിടെ മരണപ്പെടുകയുണ്ടായി. മുന്‍പും പലതവണ ഇവിടെ അപകടം നടന്നിട്ടുണ്ട്. റാണിപുരം റൂട്ടിലെ അപകട സാധ്യതയേറെയുള്ള പ്രദേശമാണിത്. അസോസിയേഷന്‍ ഭാരവാഹികളായ ജില്ലാ പ്രസിഡന്റ് കെ സി അബ്രഹാം, സെക്രട്ടറി ടി വി സുഗുണന്‍, സണ്ണി മാണിയേരി, രാജീവന്‍ സ്‌നേഹ,രവി കള്ളാര്‍, എം.പി വിനുലാല്‍ എന്നിവര്‍ നേതൃത്വം നല്കി.