ഉദുമ : ഉദുമ കേന്ദ്രീകരിച്ച് വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ കളനാട് കാളികാ ദേവി ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച ശോഭ യാത്ര വയനാട് ദുരന്തത്തില്‍ അനുശോചനം അറിയിച്ചുകൊണ്ടും പുണ്യമീ മണ്ണ് പവിത്രമീ ജന്മം എന്ന ജന്മാഷ്ടമി സന്ദേശം വായിച്ചുകൊണ്ടും ശോഭാ യാത്ര നടത്തി. ചെണ്ടമേളങ്ങളുടെയും മുത്തുകുടകളുടെയും,താലപ്പൊലിയേന്തിയ ബാലികമാരുടെയും നിരവധി കുരുന്നുകള്‍ ശ്രീകൃഷ്ണന്റെയും ഗോപികമാരുടെയും വേഷങ്ങളണിഞ്ഞും നിരവധി നിശ്ചലദൃശ്യങ്ങളുടെ അകമ്പടിയോടും കൂടി പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ഭണ്ഡാര വീട്ടില്‍ സമാപിച്ചു.