പൈവളികെ മുപ്പത്തിയൊന്നാമത് കാസര്‍കോട് ജില്ല സാഹിത്യോത്സവിന് പൈവളികയില്‍ പ്രൗഢമായ സമാപനം.കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്ന് വരുന്ന കാസര്‍കോട് ജില്ലാ സാഹിത്യോത്സവില്‍ 933 പോയിന്റ് നേടി ഉദുമ ഡിവിഷന്‍ ചാമ്പ്യന്‍മാരായി.676 പോയിന്റുകള്‍ നേടി കുമ്പള ഡിവിഷന്‍ രണ്ടാം സ്ഥാനവും ബദിയടുക്ക ഡിവിഷന്‍ 592 പോയിന്റുകളോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.195 മത്സരങ്ങളിലായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളാണ് സാഹിത്യോത്സവില്‍ മാറ്റുരച്ചത്.കാമ്പസ് വിഭാഗത്തില്‍ സെന്റ് മേരീസ് കോളേജ് ബേള ഒന്നാം സ്ഥാനവും,കേരള കേന്ദ്രസര്‍വകലാശാല രണ്ടാം സ് ഥാനവും കരസ്ഥമാക്കി.വിജയികള്‍ക്ക് സമസ്ത ഉപാധ്യക്ഷന്‍ കെ എസ് ആറ്റക്കോയ തങ്ങള്‍,പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി,ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി എന്നിവര്‍ ട്രോഫി വിതരണം ചെയ്തു.മുപ്പത്തിരണ്ടാമത് സാഹിത്യോത്സവിന് ആഥിത്യമരുളുന്ന ബദിയടുക്ക ഡിവിഷന് പതാക കൈമാറി.