പൈവളികെ സാമൂഹിക നവീകരണത്തിന് അറിവ് ആയുധമാക്കണമെന്ന് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി അഭിപ്രായപ്പെട്ടു.പൈവളികയില്‍ നടന്ന എസ് എസ് എഫ് കാസര്‍കോട് ജില്ല സാഹിത്യോത്സവില്‍ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.മുപ്പതാമത് കാസര്‍കോട് ജില്ല സാഹിത്യോത്സവിന് സമാപനം കുറിച്ച് സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം കമിറ്റി ചെയര്‍മാന്‍ മന്‍ഷാദ് അഹ്‌സനി അധ്യക്ഷത വഹിച്ചു.കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാത്ഥിയായി,കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി,പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി,അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ,അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി,ഖാദര്‍ സഖാഫി മൊഗ്രാല്‍,കരീം ദര്‍ബാര്‍ക്കട്ട,സയ്യിദ് മുനീര്‍ അഹ്ദല്‍,റസാഖ് സഖാഫി കോട്ടക്കുന്ന്,സയ്യിദ് ഹാമിദ് തങ്ങള്‍,സിദ്ദീഖ് പുത്തപ്പലം,യാസീന്‍ തങ്ങള്‍ ബായാര്‍,സെഡ് എ കയ്യാര്‍,സി എല്‍ ഹമീദ്
സിദ്ദീഖ് സഖാഫി ബായാര്‍,സി എല്‍ ഹമീദ്,ഉമര്‍ സഖാഫി കര്‍ണൂര്‍,മുസ്തഫ മുസ്ലിയാര്‍,സ്വാദിഖ് ആവളം,ഫാറൂഖ് പൊസോട്ട്,ഫാറൂഖ് കുബണൂര്‍,റഷീദ് സഅദി,മുഹമ്മദ് നംഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.മുര്‍ഷിദ് പുളിക്കൂര്‍ സ്വാഗതം പറഞ്ഞു.