മഴക്കെടുതി; മഞ്ചേശ്വരം താലൂക്കിലെ വിവിധ പ്രദേശങ്ങള്‍ ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു

താലൂക്കിലെ കൊഡ്‌ല മൊഗ റു വില്ലേജില്‍ കെജേമഞ്ചേശ്വരംര്‍ പദവില്‍ ഭൂമി വിണ്ട് കീറിയ പ്രദേശം ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സന്ദര്‍ശിച്ചു. ഭൂമി വിണ്ടു കീറിയത് അളന്നു തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.കൊഡ്‌ല മൊഗറുവിലെ കുന്നിടിച്ചില്‍ ഉണ്ടായ സ്ഥലവും കളക്ടര്‍ സന്ദര്‍ശിച്ചു. പ്രദേശത്തെ ആറ് വീട്ടുകാര്‍ക്ക് മാറി താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇവര്‍ക്ക് കാലാവസ്ഥ അനുകൂലമായാല്‍ തിരികെ എത്തി താമസിക്കാം. ബാഡൂര്‍ വില്ലേജിലെ അംഗടിമൊഗറില്‍ മലയോര ഹൈവേയില്‍ കുന്ന് ഇടിഞ്ഞ് റോഡിലേക്ക് വീണു. പ്രദേശം ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സന്ദര്‍ശിച്ചു. സ്‌കൂളിനോട് ചേര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ വിദ്യാര്‍ത്ഥികള്‍ വരുന്ന റോഡിനും ഭീഷണിയാണ്. പുതിയതായി നിര്‍മ്മിച്ച ചേവാര്‍- പെര്‍ള റോഡില്‍ അംഗടിമൊഗറിലാണ് കുന്നിടിഞ്ഞത്. വിഷയത്തില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ എം.എല്‍. എ,പഞ്ചായത്ത് പ്രസിഡന്റ്,സെക്രട്ടറി, തഹസില്‍ദാര്‍, കെ. ആര്‍.എഫ്.ബി ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ എന്നിവരുടെ യോഗം ചേരും.

Leave a Reply

Your email address will not be published. Required fields are marked *