പനത്തടി : റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിന്ന് മടങ്ങുകയായിരുന്ന കാര്‍ പെരുതടി അംഗന്‍വാടിക്ക് സമീപമുള്ള വളവില്‍ നിന്ന് താഴേക്ക് മറിഞ്ഞു. ബാംഗ്ലൂര്‍ സ്വദേശികള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് ഇന്ന് മൂന്ന് മണിയോടു കൂടി നിയന്ത്രണം വിട്ട് റോഡിന് താഴെയുള്ള കുഴിയിലേക്ക് മറിഞ്ഞത്. ആര്‍ക്കും പരിക്കില്ല. സ്ഥിരം ഒരു അപകടമേഖലയായി തീര്‍ന്നിരിക്കുകയാണ് ഈ സ്ഥലം. ഇറക്കമായതിനാല്‍ തന്നെ നല്ല വേഗതയില്‍ വരുന്ന വാഹനങ്ങള്‍ക്ക് അപകട സൂചന നല്‍കുന്ന ബോര്‍ഡുകള്‍ ഒന്നും സ്ഥാപിച്ചിട്ടില്ല. നല്ല വേഗതയില്‍ വരുന്ന വാഹനങ്ങള്‍ അടുത്തെത്തുമ്പോള്‍ മാത്രമാണ് ഈ വളവ് ശ്രദ്ധയില്‍ പ്പെടുന്നത്. ബന്ധപ്പെട്ട അധികാരികള്‍ ഇവിടെ ആവശ്യത്തിന് സൂചനാ ബോര്‍ഡുകളും, വേഗത കുറക്കുന്നതിന് ഡിവൈഡറുകളും സ്ഥാപിക്കണമെന്ന് നാട്ടുര്‍ ആവശ്യപ്പെട്ടു.