വെള്ളിക്കോത്ത്: മഹാകവി പി’ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വെള്ളിക്കോത്ത് പ്രീ പ്രൈമറി കുട്ടികളുടെ കലോത്സവം സംഘടിപ്പിച്ചു. കിലുക്കം 2026 എന്ന പേരില്‍ നടന്ന കലോത്സവം വെള്ളിക്കോത്ത് യങ്‌മെന്‍സ് ഗ്രൗണ്ടില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. വെള്ളിക്കോത്ത്: മഹാകവി പി സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രീ പ്രൈമറി വിഭാഗം വിദ്യാര്‍ത്ഥികളുടെ കലാമേള സംഘടിപ്പിച്ചു. കിലുക്കം 2026 എന്ന പേരില്‍ സംഘടിപ്പിച്ച കലാമേള ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ. വി. വിദ്യാധരന്‍ അധ്യക്ഷത വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി മുഖ്യാതിഥിയായി പങ്കെടുത്തു.
സംസ്ഥാന സ്‌കൂള്‍ മേളകളിലെ വിജയികള്‍ക്കും പരിശീലകര്‍ക്കുമു ള്ള അനുമോദനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍ നിര്‍വഹിച്ചു. പ്രീ പ്രൈമറി ടാലന്റ് വിജയികള്‍ക്കുള്ള അനുമോദനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. സബീഷ് നിര്‍വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. വി. രാഘവന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.ബിന്ദു, ആജാനൂര്‍ പഞ്ചായത്ത് മെമ്പര്‍ കെ. സി. ശ്രീവിദ്യ, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ എം. പൊക്ലന്‍, എസ്. എം.സി വൈസ് ചെയര്‍മാന്‍ വി. ഗിനീഷ്, പി.ടി.എ വൈസ് പ്രസിഡണ്ട് കെ.സുജിത്ത്, മദര്‍ പി. ടി.എ പ്രസിഡണ്ട് സനീജ അജയന്‍, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ കെ. സജിത്ത് കുമാര്‍, യങ്ങ് മെന്‍സ് ക്ലബ്ബ് പ്രസിഡണ്ട് പി. പി. കുഞ്ഞികൃഷ്ണന്‍ നായര്‍, നെഹ്‌റു ബാലവേദി ആന്‍ഡ് സര്‍ഗ്ഗ വേദി പ്രസിഡണ്ട് കെ. ടി. ചന്ദ്രന്‍, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റു മാരായ പി. ഹേമ മാലിനി, എ.സി.അമ്പിളി, സ്റ്റാഫ് സെക്രട്ടറി പി. വി. ഗീത, നാടന്‍ പാട്ട് കലാകാരന്‍ രവി വാണിയംപാറ, സ്‌കൂള്‍ കായികാധ്യാപകന്‍ സോജന്‍ ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രധാനാദ്ധ്യാപിക ബി.പ്രേമ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ. വി. മനോജ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നാടന്‍പാട്ട് കലാകാരന്‍ രവി വാണിയം പാറയുടെ നാടന്‍പാട്ടും പ്രീ പ്രൈമറി, എല്‍. പി, യു.പി,എച്ച്.എസ് വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കൈവരിച്ച മോഹിനിയാട്ടം, പൂരക്കളി, കോല്‍ക്കളി എന്നിവയും അരങ്ങേറി.