ബാനം: സര്‍വ്വശിക്ഷാ കേരള, ഹൊസ്ദുര്‍ഗ് ബി.ആര്‍.സി, ബാനം ഗവ.ഹൈസ്‌കൂള്‍ എന്നിവയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാനം പ്രാദേശിക പഠനകേന്ദ്രത്തില്‍ ഓണത്തിന് ഒരു കൂട പൂക്കള്‍ എന്ന ലക്ഷ്യത്തോടെ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് ഉദ്ഘാടനം ചെയ്തു. ഹൊസ്ദുര്‍ഗ് ബി.പി.സി ഡോ.കെ.വി രാജേഷ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാര്‍, സീനിയര്‍ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി കെ.ഭാഗ്യേഷ്, അനൂപ് പെരിയല്‍, എം.ലത, ടി.എന്‍ പ്രവീണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനധ്യാപിക സി.കോമളവല്ലി സ്വാഗതവും വി.എന്‍ മിനി നന്ദിയും പറഞ്ഞു.