രാജപുരം:ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ നാരകത്തോട്ടമൊരുക്കി കോടോത്ത് ഡോ. അംബേദ്കര്‍ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സീഡ് ക്ലബ്ബ്.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. അശോകന്‍ നാരകത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് പ്രശാന്ത് പി.ജി, കെ. ജനാര്‍ദ്ദനന്‍, നിഷാന്ത് രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സീഡ് കോഡിനേറ്റര്‍മാരായ ബിനു.ടി.കെ, ജീവറാണി വി.ബി. എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.