കാഞ്ഞങ്ങാട് :ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയും,എല്‍. ഡി. എഫിന്റെ ജില്ലാ നേതാവുമായ രതീഷ് പുതിയപുരയില്‍ കാല്‍നൂറ്റാണ്ടിലധികമായി പ്രവര്‍ത്തിക്കുന്ന കേരള കോണ്‍ഗ്രസ് പ്രസ്ഥാനത്തോട് വിട പറഞ്ഞു. സോഷ്യലിസ്റ്റ് പാര്‍ട്ടിയായ ജനതാദള്‍ എസില്‍ ചേര്‍ന്നു.ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ജില്ലയിലെ പ്രബല വിഭാഗം രതീഷിന്റെ കൂടെ ജനതാദളില്‍ ലയിച്ചു.കേരള കോണ്‍ഗ്രസ്(എം)ലൂടെ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തനം ആരംഭിച്ച രതീഷ് എട്ടു വര്‍ഷം മുന്‍പ് ഇപ്പോഴത്തെ കോട്ടയം എം. പി. യായ ഫ്രാന്‍സിസ് ജോര്‍ജ് ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം ഇടത്പക്ഷതെത്തി. പാര്‍ട്ടിയില്‍ ഒരു തിരുത്തല്‍ ശക്തിയായി നില കൊണ്ടു. പാര്‍ട്ടിക്ക് ലഭിച്ച മന്ത്രി സ്ഥാനത്തേയ്ക്ക് ആന്റണി രാജു വന്നപ്പോള്‍ ആ കാലയളവില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നടത്തിയ അഴിമതിക്കെതിരെ സംസ്ഥാന നേതൃത്തിന് പരാതി നല്‍കിയതിനൊടെയാണ് രതീഷിന് പാര്‍ട്ടിക്ക് പുറത്തു പോകേണ്ടി വന്നത്. ജില്ലാ പ്രസിഡന്റ് നടത്തിയ അഴിമതി തെളിവ് സഹിതം സംസ്ഥാന കമ്മിറ്റിക്ക് മുന്‍പില്‍ വെച്ചിട്ടും നടപടി ഉണ്ടാകാതെ വന്നതോടെ പാര്‍ട്ടിയില്‍ നിന്നും രാജി വെക്കുകയായിരുന്നു.മുന്നണി മര്യാദകള്‍ പാലിക്കേണ്ടത് കൊണ്ട് കൂടുതല്‍ വിശദംസങള്‍ പറയാന്‍ സാധ്യമല്ല എന്ന് രതീഷ് പുതിയപുരയില്‍ പറഞ്ഞു.ജില്ലാ ആശുപത്രി വികസന സമിതി അംഗം, ജില്ലാ വിജിലന്‍സ് സമിതി അംഗം, ഹൊസ്ദുര്‍ഗ് താലൂക്ക് വികസന സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയാണ്.