കാഞ്ഞങ്ങാട്: ജീവനക്കാര്‍ക്കെതിരെ കാഞ്ഞങ്ങാട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കൈകൊള്ളുന്ന തൊഴിലാളി വിരുദ്ധ ധിക്കാര നിലപാടുകള്‍ക്കെതിരെ കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ (സി ഐ ടി യു) ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് സബ് ഡിവിഷന്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.ജീവനക്കാര്‍ക്ക് ഓഫീസില്‍ സമാധാനപരമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ച സി ഐ ടി യു സംസ്ഥാന സെക്രട്ടറി ടി കെ രാജന്‍ ആവശ്യപ്പെട്ടു.
സി ഐ ടി യു ജില്ലാ സെക്രട്ടറി ഗിരികൃഷ്ണന്‍, യൂണിയന്‍ സംസ്ഥാന സെക്രട്ടറി എ സുധാകരന്‍, ജില്ലാ വൈസ് പ്രസിഡന്റ് പ്രിയേഷ് ബി വി, ട്രഷറര്‍ ബി സുപ്രിയ, കെ ബിജു, പവിത്ര മോഹന്‍, പ്രശാന്ത്, സഹന തുടങ്ങിയവര്‍ സംസാരിച്ചു.യൂണിയന്‍ ജില്ലാ പ്രസിഡന്റ് എസ് ഗോവിന്ദരാജ് അധ്യക്ഷനായി. യൂണിയന്‍ ജില്ലാ സെക്രട്ടറി കെ വിനോദ് സ്വാഗതവും കാഞ്ഞങ്ങാട് ബ്രാഞ്ച് സെക്രട്ടറി എം ജയന്‍ നന്ദിയും പറഞ്ഞു