രാജപുരം: മിന്നല്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം സംഭവിച്ച പനത്തടി പഞ്ചായത്തിലെ വെള്ളക്കല്ല്, തച്ചര്‍കടവ് ഭാഗങ്ങളില്‍ പഞ്ചായത്ത് റവന്യൂ അധികാരികള്‍ സന്ദര്‍ശനം നടത്തി. ഇന്നലെ രാത്രി അപ്രതീക്ഷിതമായി ഉണ്ടായ മിന്നല്‍ ചുഴലിക്കാറ്റില്‍ എന്‍ രാജന്‍ നടുവത്ത്,രമണി നടുവത്ത്, രാജേഷ് കണിയാം തറ, ആലീസ് മണിമലകരോട്ട്, ലീലാമ്മ, സുകുമാരന്‍, രാഘവന്‍ ടി കെ കണ്ടത്തില്‍ എന്നിവരുടെ വീടുകള്‍ക്കും, വാട്ടര്‍ ടാങ്ക്, കാര്‍ഷിക വിളകള്‍ക്കും വന്‍ നാശനഷ്ടമാണ് ഉണ്ടായത്. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, വൈസ് പ്രസിഡന്റ് പി.എം കുര്യാക്കോസ് വാര്‍ഡ് മെമ്പര്‍ കെ.കെ വേണുഗോപാല്‍, പനത്തടി ഗ്രാമപഞ്ചായത്ത് മുന്‍ ഭരണസമിതിയംഗം എം.സി മാധവന്‍, പനത്തടി വില്ലേജ് ഓഫീസര്‍ റൈനി.എം എന്നിവര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി.