നീലേശ്വരം: ഡിജിറ്റല്‍ സാക്ഷരത നടപ്പാക്കുന്നതായി ബന്ധപ്പെട്ട് വളണ്ടിയര്‍മാര്‍ക്കുള്ള നഗരസഭാതല പരിശീലനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി ഭാര്‍ഗവി സ്വാഗതം പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷരായ വി ഗൗരി, ഷംസുദ്ദീന്‍ അറിഞ്ചിറ, ടി.പി ലത, കെ. പി രവീന്ദ്രന്‍, കൗണ്‍സിലര്‍മാരായ ഇ ഷജീര്‍, നഗരസഭാ സെക്രട്ടറി മനോജ് കുമാര്‍ കെ , സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.എം സന്ധ്യ, കോട്ടപ്പുറം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബി നിഷ , ഡിജി കേരളം നഗരസഭാതല കോഡിനേറ്റര്‍ പി. അജിത എന്നിവര്‍ സംസാരിച്ചു.മോനിഷ് മോഹന്‍, ബിജേഷ് എം എന്നിവര്‍ ക്ലാസെടുത്തു. കേരളത്തെ ജനകീയ പങ്കാളിത്തത്തോടെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമായി മാറ്റുന്നതിനുള്ള പദ്ധതിയാണ് ഡിജി കേരളം. ഡിജിറ്റല്‍ സാക്ഷരത ആവശ്യമുള്ളവരുടെ വിവരം ശേഖരിക്കാനും, സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സന്നദ്ധ പ്രവര്‍ത്തകരെ കണ്ടെത്താനും വേണ്ടി വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, സന്നദ്ധസേനാ വളണ്ടിയര്‍മാര്‍, സാക്ഷരതാ പ്രേരക്മാര്‍, എന്‍.എസ്.എസ്- എന്‍.സി. സി വളണ്ടിയര്‍മാര്‍, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുമാര്‍ തുടങ്ങിയവരെയാണ് പ്രധാനമായും വളണ്ടിയര്‍ രജിസ്‌ട്രേഷനിലൂടെ പദ്ധതിയില്‍ പങ്കാളിയാക്കാന്‍ ലക്ഷ്യമിടുന്നതെങ്കിലുംസന്നദ്ധത ഉള്ള ഏതൊരു വ്യക്തിക്കും https://digikeralam.lsgkerala.gov.in/ എന്ന ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.