ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രതിനിധി സമ്മേളനം തൃശ്ശൂരില്‍ പൂര്‍ത്തിയായി: ഷിബു റാവുത്തര്‍ പ്രസിഡണ്ട്

തൃശ്ശൂര്‍ : കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കഴിഞ്ഞ ഒന്‍പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം എന്ന സന്നദ്ധ സംഘടനയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം തൃശ്ശൂരില്‍ പൂര്‍ത്തിയായി. സംസ്ഥാന പ്രസിഡന്റ് സി കെ നാസര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സംഘടനയുടെ രക്ഷാധികാരിയും മാര്‍ഗ്ഗദര്‍ശിയുമായ മെഹമൂദ് അപ്സര ഉദ്ഘാടനം ചെയ്തു. സംഘടനാ റിപ്പോര്‍ട്ട് ബേബി കെ ഫിലിപ്പോസും സാമ്പത്തിക റിപ്പോര്‍ട്ട് ആര്‍ ശാന്തകുമാറും അവതരിപ്പിച്ചു.തുടര്‍ന്ന് 2024-2026 വര്‍ഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപം നല്‍കി.
സംസ്ഥാന പ്രസിഡന്റായി ഷിബു റാവുത്തര്‍ കൊല്ലം, സംസ്ഥാന ജനറല്‍ സെക്രട്ടറിയായി കാര്‍ത്തിക വൈഖ എറണാകുളം, സംസ്ഥാന ട്രഷററായി ഷോ ബി ഫിലിപ്പ് കാസര്‍ഗോഡ് സംസ്ഥാന കോഡിനേറ്ററായി ആര്‍. ശാന്തകുമാര്‍ തിരുവനന്തപുരം സംസ്ഥാന വനിതാ ചെയര്‍ പേഴ്സണായി അനിതാ സുനില്‍ കൊല്ലം സംസ്ഥാന വനിത കണ്‍വീനറായി റജീനാ മാഹീന്‍ തിരുവനന്തപുരം എന്നിവരെയും സംസ്ഥാന വൈസ് പ്രസിഡന്റുമാരായി ജിമിനി ,സിദ്ധിക്ക്, വിഷാല്‍ എന്നിവരെയും സംസ്ഥാന സെക്രട്ടറിമാരായി റഫീക്ക് കടാത്തുമുറി,അഹമ്മദ് കിര്‍മാണി, സഹദേവന്‍ എന്നിവരെയും ജി സി സി കോഡിനേറ്ററായി മെഹമൂദ് പറക്കാടിനെയും എക്സിക്യൂട്ടീവ് അംഗങ്ങളായി ബേബി കെ ഫിലിപ്പോസ് , സി കെ നാസര്‍ , സുജാ മാത്യൂ, ഷൈനി കൊച്ചു ദേവസ്വി, സാദിക്ക്, വില്‍സണ്‍ എന്നിവരെയും തിരഞ്ഞെടുത്തു. യോഗത്തിന് റഫീക്ക് കടാത്തുമുറി സ്വാഗതവും നിയുക്ത ജനറല്‍ സെക്രട്ടറി നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *